ഗുജറാത്ത്: സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് | Oneindia Malayalam

2017-11-20 255

The congress party on late sunday night released its first list of 77 candidates for next month's Gujarat Assembly Polls.

ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. സൌരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 9നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 89 സീറ്റുകളിലേക്കാണ് ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന 11 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക പിന്നീട് പ്രഖ്യാപിക്കും. സംവരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ പങ്കെടുക്കില്ല. ഞായറാഴ്ച വൈകിട്ട് പാട്ടീദാര്‍ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ പാട്ടീദാര്‍ സംവരണം സംകബന്ധിച്ച് ധാരണയിലെത്തിയതായി കോണ്‍ഗ്രസും പാട്ടീദാര്‍ സംഘടനയും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. 23 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അധികാരം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്‍റ ശ്രമങ്ങള്‍ക്കാണ് പട്ടേല്‍ സമുദായം പിന്തുണ നല്‍കുന്നത്. സമുദായം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് സംവരണത്തിന്‍റെ പേരിലായിരിക്കെ സമുദായത്തിന്‍റെ ഓരോ നീക്കങ്ങളും സമുദായത്തിന് നിര്‍ണായകമാണ്.